ഏത് സാഹചര്യത്തിലും പ്രശസ്‌തി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വീണ്ടും വിവാദത്തില്‍. സിയാച്ചിനില്‍ ഹിമപാതത്തില്‍ മരിച്ച സൈനികന്‍ സിപോയ് ജി ഗണേശന്റെ സംസ്‌കാര ചടങ്ങിലാണ് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ സംസ്‌കാര ശൂന്യമായ പ്രവര്‍ത്തി കാണിച്ചത്.
സൈനികന്റെ മൃതശരീരം വീട്ടില്‍ എത്തിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ ആദരമർപ്പിക്കുന്നതിന് മന്ത്രി സെല്ലൂർ രാജുവും
ജില്ലാ കലക്ടർ വീരാ രാഘവ റാവുവും എത്തിയിരുന്നു. സര്‍ക്കാരിന്റേതായി പത്ത് ലക്ഷം രൂപയും ധീരജവാന്റെ കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
പണം അനുവദിച്ചതിന്റെ ചെക്ക് കൈമാറുന്നതിനിടെയാണ് ജില്ലാ കലക്‍ടറും മന്ത്രിയും അണ്ണാ ഡിഎംകെയുടെ ചട്ടുകമായി പ്രവര്‍ത്തിച്ചത്. പ്രശസ്‌തി ലഭിക്കുന്നതിനായി ചെക്കിന്റെ കവറില്‍ ജയലളിതയുടെ ചിത്രം പതിച്ചിരുന്നു. ഈ ഭാഗം മാധ്യമങ്ങള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും കാണാവുന്ന തരത്തിലായിരുന്നു മന്ത്രി ചെക്ക് പിടിച്ചിരുന്നത്. സൈനികന്റെ മൃതദേഹത്തിനു മുന്നിൽവച്ച്, അദ്ദേഹത്തിന്റെ അമ്മ തന്നെ ശ്രദ്ധിക്കുന്നതുവരെ കാത്തിരുന്നതിനുശേഷമാണ് മന്ത്രി ചെക്ക് കൈമാറിയത്. ആകെ തകർന്നുനിന്ന ആ മാതാവ് തന്റെ മുന്നിൽ കൈകൂപ്പുന്നതു വരെയും മന്ത്രി കാത്തിരുന്നു.
സൈനികന്റെ മൃതശരീരരത്തിന് മുന്നില്‍ വെച്ച് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ നടത്തിയ രാഷ്‌ട്രീയ മുതലെടുപ്പിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ അധികൃതരാരും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം ചെന്നൈയെ വിഴുങ്ങിയ പ്രളയത്തിലും ജയലളിത മുതലെടുപ്പ് നടത്തിയിരുന്നു. സന്നദ്ധസംഘടനകള്‍ നല്‍കിയ ആഹാര സാധനങ്ങളിലും വസ്‌തുക്കളിലും ജയലളിതയുടെ ചിത്രം ഒടിക്കുകയും ചെയ്‌തിരുന്നു. അതിനൊപ്പം വെള്ളപ്പൊക്കം പ്രത്യേക സര്‍വ്വിസ് നടത്തിയ ബസുകളിലും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ചിത്രം ഒട്ടിച്ച് ഡിഎംകെ മുതലെടുപ്പ് നടത്തിയിരുന്നു.