ജയലളിത അപ്പോള്‍ പൊട്ടിക്കരഞ്ഞു, നടന്നത് പ്ലാന്‍ ചെയ്ത കൊലപാതം - ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തെല്‍ പുറത്ത്!
ശനി, 17 ഡിസംബര്‍ 2016 (17:46 IST)
അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ അടുത്ത ബന്ധുക്കളില്‍ നിന്നു പോലും അകറ്റി നിര്‍ത്തിയത് തോഴിയായ ശശികല നടരാജനാണെന്ന് ജയയുടെ അനന്തിരവള്‍ അമൃത.
ബന്ധുക്കളെ കാണുന്നതിലും ഫോണ്‍ ചെയ്യുന്നതിലും ശശികല വിലക്കേര്‍പ്പെടുത്തിയിരുന്നു. ബന്ധുക്കളും സ്വന്തക്കാരുമായും അമ്മയ്‌ക്ക് നല്ല അടുപ്പമായിരുന്നു ഉണ്ടായിരുന്നതെങ്കിലും പരസ്യമായി അടുപ്പം കാണിക്കാന്‍ കഴിയാതിരുന്നത് അവരുടെ ഇടപെടല്‍ മൂലമായിരുന്നുവെന്നും കന്നട ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അമൃത പറയുന്നു.
ജയലളിതയെ വീട്ടുകാരില്‍ നിന്ന് അകറ്റി നിര്‍ത്തിയത് ശശികലയായിരുന്നു. അനാവശ്യമായ ഇടപെടലുകളും നിയന്ത്രണങ്ങളും ശശികല എന്നും അടിച്ചേല്‍പ്പിച്ചു. ഒരിക്കലും രാഷ്‌ട്രീയത്തിലേക്ക് തിരിയരുതെന്ന് എന്നും മിക്കപ്പോഴും ഉപദേശിക്കുമായിരുന്നു. സ്വര്‍ണ്ണക്കൂട്ടില്‍ അകപ്പെട്ട കിളിയുടെ അവസ്ഥയിലാണു താന്‍ ജീവിക്കുന്നതെന്നു ജയലളിത ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ടെന്നും അമൃത വ്യക്തമാക്കുന്നു.
അതിരാവിലോയോ രാത്രിയിലോ ആയിരിക്കും ജയലളിത ഫോണ്‍ ചെയ്യാറ്. ചിലപ്പോള്‍ കുറെ സംസാരിക്കും. എപ്പോഴും ഭയത്തോടെയാണ് സംസാരിച്ചിരുന്നത്. മുറിയിലേക്ക് ആരെങ്കിലും എത്തുമോ എന്ന ഭയം ഫോണ്‍ ചെയ്യുമ്പോള്‍ ഉണ്ടായിരിക്കും. ആരെങ്കിലും വന്നാല്‍ ഫോണ്‍ കട്ടാക്കും പിന്നെ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാകും തിരികെ വിളിക്കുക. ഒരിക്കല്‍ ഫോണിലൂടെ പൊട്ടിക്കരയുക വരെ ചെയ്‌തിട്ടുണ്ടെന്നും അഭിമുഖത്തില്‍ അമൃത പറയുന്നുണ്ട്.
മരണക്കിടക്കയില്‍ പോലും ശശികല ബന്ധുക്കളെ കാണാന്‍ ജയലളിതയെ അനുവദിച്ചിരുന്നില്ല. കൃത്യമായ പ്ലാന്‍ ചെയ്ത കൊലപാതകമായിരുന്നു ഇത്. സംഭത്തിലെ സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ സിബിഐ അന്വേഷണ നടത്തണമെന്നും അമൃത പറയുന്നു.