വീട്ടില്‍ തന്നെ കഴിയണമെന്ന് കോടതി; ചിരിയോടെ അമ്മ സമ്മതിച്ചു
വെള്ളി, 17 ഒക്‌ടോബര്‍ 2014 (13:36 IST)
അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലില്‍ കഴിഞ്ഞിരുന്ന തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചുവെങ്കിലും ചെന്നൈയിലെ വസതിയില്‍ തന്നെ കഴിയണമെന്ന ഉപാധിയിലുമാണ് ജാമ്യം അനുവദിച്ചത്. വീട് വിട്ടു പോവില്ലെന്നും ജയലളിത സുപ്രീംകോടതിയിൽ ഉറപ്പു നൽകി.
നാലു വർഷം തടവിന് ശിക്ഷിച്ച ബാംഗ്ളൂർ പ്രത്യേക കോടതിയുടെ വിധി ചീഫ് ജസ്റ്റീസ് എച്ച്എൽ ദത്തു അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയും ചെയ്തു. എന്നാല്‍ കുറ്റക്കാരിയാണെന്ന കണ്ടെത്തലിന് സ്റ്റേയില്ല. ജാമ്യം നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കരുതെന്നും. ഈ വിഷയത്തില്‍ താന്‍ കുറ്റക്കാരിയല്ലെന്നുള്ള രേഖകളും തെളിവുകളും ഡിസംബര്‍ 18നകം കര്‍ണാടക ഹൈക്കോടതി സമര്‍പ്പിക്കണം. ഈ സമയത്ത് രേഖകള്‍ സമര്‍പ്പിക്കാനായില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി താക്കീത് നല്‍കി. രണ്ടുപേരുടെ ആള്‍ ജാമ്യത്തിലുമാണ് മുന്‍ തമിഴ്നാട് മുഖ്യമന്ത്രിക്ക് ജാമ്യം അനുവദിച്ചത്.
ആരോഗ്യപരമായ കാരണങ്ങൾ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാണ് ജയലളിതയുടെ അഭിഭാഷകൻ ഫാലി എസ് നരിമാൻ കോടതിയിൽ വാദിച്ചത്. രക്തസമ്മർദ്ദം അടക്കമുള്ള വലിയ ആരോഗ്യ പ്രശ്നങ്ങളാണ് അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ആശുപത്രിയിലേക്ക് പോകാനല്ലാതെ വീട് വിട്ടു പോവില്ലെന്നും ജയലളിത സുപ്രീംകോടതിയിൽ ഉറപ്പു നൽകി. അതേസമയം ചികിത്സ നടത്തുന്നതിന് വീട് വിട്ട് പോകാന്‍ അനുമതി ഉണ്ട്.
എഡിഎംകെയുടെ സ്ഥാപക ദിനത്തിലാണ് ജയലളിതയ്ക്ക് ജാമ്യം ലഭിച്ചതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഇരുപത് ദിവസങ്ങളായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയായിരുന്നു ജയലളിത.അതേസമയം എഐഎഡിഎംകെയുടെ 42മത് സ്ഥാപക ദിനമായ ഇന്ന് പാര്‍ട്ടി നേതാവ് ജാമ്യം നേടി തമിഴ്നാട്ടില്‍ തിരിച്ചത്തെുമെന്നതിനാല്‍ സംസ്ഥാനത്ത് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ വന്‍ ആഘോഷത്തിലാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.