താന്‍ തീക്കടലില്‍ നീന്തുകയാണെന്ന് ജയലളിത

Webdunia
ഞായര്‍, 19 ഒക്‌ടോബര്‍ 2014 (18:21 IST)
തന്റെ രാഷ്ട്രീയജീവിതം തീക്കടലിലെ നീന്തല്‍ പോലെയാണെന്ന് ജയില്‍ മോചിതയായ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. പൊതുജീവിതത്തിലേക്ക് ചുവട് വെച്ച നാള്‍മുതല്‍ ഈ തിരിച്ചറിവുണ്ടായിട്ടുണ്ടെന്നും അമ്മ പറഞ്ഞു.

ജനനന്മയ്ക്കു വേണ്ടി സ്വയം സമര്‍പ്പിക്കേണ്ടി വരുമ്പോള്‍ ഉണ്ടാവുന്ന ആപത്തുകളെല്ലാം ഇതിനകം മനസിലാക്കി. എന്നാല്‍ താന്‍ ആരുടെ മുമ്പിലും കീഴടങ്ങാന്‍ പോകുന്നില്ലെന്നും. തന്റെ ഈ അവസ്ഥയിലും സര്‍വ്വ പിന്തുണയും നല്‍കിയ പ്രവര്‍ത്തകരോട് നന്ദി പ്രകടിപ്പിക്കുന്നതായും ജയലളിത പറഞ്ഞു.

അമ്മ ജയിലില്‍ ആയതോടെ മനംനൊന്ത് ജീവനൊടുക്കിയവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിദ്യാര്‍ഥിനികളടക്കം16പേരാണ് തമിഴ്നാട്ടില്‍ജീവനൊടുക്കിയത്. സംസ്ഥാനത്ത് ആകെ 193 ആത്മഹത്യാ ശ്രമങ്ങള്‍ നടന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ജീവനൊടുക്കിയവരുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും ജയലളിത അറിയിച്ചു. ആറോളം പേര്‍ തീകൊളുത്തിയാണ് മരിച്ചത്. പത്തുപേര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.