ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്രുവിനെതിരെ വിമര്‍ശനവുമായി ബി ജെ പി ദേശീയ പ്രസിഡന്‍റ് അമിത് ഷാ. കാശ്മീര്‍ പ്രശ്നത്തിലെ നെഹ്രുവിന്റെ നിലപാടിനെയാണ് അമിത് ഷാ വിമര്‍ശിച്ചത്.
കാശ്മീര്‍ വിഷയം പരിഹരിക്കാന്‍ ശ്രമിച്ചത് നെഹ്രുവിനു പകരം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആയിരുന്നെങ്കില്‍ കാശ്മീരിന്രെ ഒരു ഭാഗം ഇന്ന് പാകിസ്ഥാന്രെ കൈവശം ഉണ്ടാകുമായിരുന്നില്ല ഷാ പറഞ്ഞു.
കര്‍ണാടകയില്‍ ഗോര്‍ത്ത ഗ്രാമത്തില്‍ വല്ലഭായ്‌പട്ടേലിന്റെ ശിലസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അമിത് ഷാ.
കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പോലുള്ള നിയമങ്ങള്‍ ഉണ്ടായതും വിഭജനത്തിനു ശേഷം കാശ്മീരിന്റെ പ്രധാന ഭാഗങ്ങള്‍ പാക്കിസ്ഥാന്‍ പിടിച്ചെടുത്തതും സങ്കടകരമായ കാര്യമാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.