ജമ്മു കശ്മീരിലെയും ജാര്‍ഖണ്ഡിലെയും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. ജമ്മു കശ്മീരില്‍ 18 മണ്ഡലങ്ങളിലും ജാര്‍ഖണ്ഡില്‍ 20 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.നാലു മന്ത്രിമാരടക്കം 14 സിറ്റിംഗ് എംഎല്‍എമാര്‍ കശ്മീരില്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്.
രാവിലെ 8 മുതല്‍ നാലു മണിവരെയാണ് വോട്ടെടുപ്പ്. ജാര്‍ഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രിമാരായ അര്‍ജുന്‍ മുണ്ട,മധു കോഡ എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍.
രാവിലെ 7 മുതല്‍ 3 വരെയാണ് 18 മണ്ഡലങ്ങളിലെ വോട്ടെടുപ്പ്. ജംഷെഡ്പൂര്‍ ഈസ്റ്റ്,വെസ്റ്റ് മണ്ഡലങ്ങളില്‍ 5 മണിവരെയാണ് വോട്ടെടുപ്പ്.മാവോയിസ്റ്റ് ആക്രമണ ഭീഷണി കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജാര്‍ഘണ്ഡില്‍ ഒരുക്കിയിരിക്കുന്നത്.