ജമ്മു കശ്മീരില്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി സ്ഥാപകനുമായ മുഫ്തി മുഹമ്മദ് സയീദിനെ മുഖ്യമന്ത്രിയാക്കി സഖ്യസര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. തനിയെ സര്‍ക്കാരുണ്ടാക്കാനുള്ള മോഹം ഉപേക്ഷിച്ച ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള അവകാശവാദം തള്ളാനും സന്നദ്ധമായെന്നാണു സൂചന.
ഗവര്‍ണറുമായുള്ള ഇന്ന് നടന്ന കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ പിഡിപിയുമായി ചര്‍ച്ചകള്‍ തുടങ്ങിയതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചത്. സര്‍ക്കാര്‍ രൂപീകരണത്തി ജനുവരി 19 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. ഈ കാലയളവ് കൂട്ടി നല്‍കണമെന്ന ആവശ്യം ഗവര്‍ണര്‍ അംഗീകരിച്ചതായി ബിജെപി സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കി.
പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദിനെ മുഖ്യമന്ത്രിയാക്കുന്നതിനോട് ബിജെപി നേതൃത്വത്തിന് എതിര്‍പ്പില്ല. പകരം സഖ്യം യാഥാര്‍ഥ്യമായാല്‍ ബിജെപി നേതാവ് നിര്‍മല്‍ സിങിനെ ഉപമുഖ്യമന്ത്രിയാക്കാനാണ് നീക്കം. കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പിഡിപി, ബിജെപി നേതാക്കളെ ഗവര്‍ണര്‍ ചര്‍ച്ചയ്ക്കു ക്ഷണിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.