തീവ്രവാദി ആക്രമണം: രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Webdunia
ശനി, 16 ഓഗസ്റ്റ് 2014 (16:17 IST)
ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുകയായിരുന്ന ജവാന്‍‌മാര്‍ക്ക് നേരെ തീവ്രവാദികള്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

പാകിസ്ഥാന്‍ സഹായത്തോടെയാണ് തീവ്രവാദികള്‍ ആക്രമം അഴിച്ചു വിട്ടതെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ ദിവസം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരുക്കേറ്റിരുന്നു. ശ്രീനഗര്‍-ജമ്മു ദേശീയ പാതയിലായിരുന്നു സംഭവം.