സൈനീകൻ കോളേജ് വിദ്യാർഥിനിയെ അപമാനിച്ചുവെന്നും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമുള്ള നാട്ടുകാരുടെ ആരോപണമാണ് വൻ പ്രതിഷേധത്തിന് കാരണമായത്. പൊലീസ് സ്റ്റേഷനുകൾക്കു നേരെ കല്ലെറിയുകയും പട്ടാള ബങ്കറുകൾ കത്തിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വെടിവെയ്പ്പ് നടന്നത്. വെടിവെയ്പ്പിൽ നേരെത്തേ ഒരു സ്ത്രീയും മൂന്ന് യുവാക്കളും കൊല്ലപ്പെട്ടിരുന്നു.
വെടിവെയ്പ്പിനെത്തുടർന്ന് ജില്ലയിൽ വിഘടനവാദികൾ സമരം ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആറു പൊലീസ് സ്റ്റേഷനുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. പ്രശ്നം വഷളാക്കിയെന്ന കാരണത്താൽ ഒരു എസ് ഐ യെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കൂടുതൻ പ്രശ്നങ്ങൾ വഴിയൊരുക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ പ്രചരണങ്ങൾ വഴി തെറ്റായ വിവരങ്ങൾ വ്യാപിക്കാതിരിക്കാൻ ആക്രമം നിലനിൽക്കുന്ന മേഖലയിൽ ഇന്റെർനെറ്റ് സൗകര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.