ജമ്മു കാശ്മീരില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 21 നവം‌ബര്‍ 2022 (14:45 IST)
ജമ്മു കാശ്മീരില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി. കുപാര ജില്ലയില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. നിരവധി വെടിയുണ്ടകളും രണ്ട് ഗ്രാനൈഡ്, രണ്ട് ഡിറ്റനേറ്ററുകള്‍, പിസ്റ്റല്‍ മാഗസിനുകള്‍ എന്നിവയാണ് കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയായ ഹുസൈന്‍ ഷാ ഒളിവില്‍ പോയിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ നിന്നാണ് മാരകായുധങ്ങള്‍ കണ്ടെത്തിയത്. പോലീസും ജമ്മുകാശ്മീര്‍ റൈഫില്‍സും സംയുക്തമായി ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു തിരച്ചില്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍