ജമ്മു കശ്മീരില്‍ ഭീകരാക്രമണം: രണ്ടു സൈനികര്‍ക്ക് വീരമൃത്യു

സിആര്‍ രവിചന്ദ്രന്‍

ശനി, 19 ഫെബ്രുവരി 2022 (21:13 IST)
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു. ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികര്‍ വീരമൃത്യുവരിച്ചത്. ഭീകരുടെ സാനിധ്യത്തെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ആക്രമണം ഉണ്ടാകുകയായിരുന്നു. കഴിഞ്ഞദിവസവും സൈന്യത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. 
 
ബന്ദിപ്പോരയില്‍ നടന്ന ആക്രമണത്തില്‍ ഒരു പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. കൂടാതെ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍