കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരു പൊലീസുകാരന് വീരമൃത്യു

സിആര്‍ രവിചന്ദ്രന്‍

ശനി, 29 ജനുവരി 2022 (21:17 IST)
കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരു പൊലീസുകാരന് വീരമൃത്യു. ജമ്മുകശ്മീരിലെ അനന്ത്‌നാഗിലാണ് പൊലീസിനു നേരെ ഭീകരാക്രമണം ഉണ്ടായത്. വെടിവെപ്പില്‍ പരിക്കേറ്റ പൊലീസ് കോണ്‍സ്റ്റബില്‍ അലി മുഹമ്മദാണ് വീരമൃത്യുവരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ആക്രമണം നടന്ന പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍