ഹൂത്തികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അറബ് ലീഗ്

തിങ്കള്‍, 24 ജനുവരി 2022 (15:45 IST)
അബുദാബി ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് കൊണ്ട് ഹൂത്തികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അറബ് ലീഗ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തിലാണ് അറബ് രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യം ഉന്നയിച്ചത്. 
 
സിവിലയന്‍ കേന്ദ്രങ്ങള്‍ക്കും എണ്ണ വിതരണ ശൃംഖലക്കും സാമ്പത്തിക സുസ്ഥിരതക്കും വെല്ലുവിളിയാണ് ഹൂത്തികളെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് അക്രമണത്തിലൂടെ ഉണ്ടായതെന്നും ഈജിപ്റ്റിലെ കെയ്റോയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
 
നിലവില്‍ അറബ് ലീഗ് അദ്ധ്യക്ഷ പദവി അലങ്കരിക്കുന്ന കുവൈത്താണ് യോഗത്തിന് നേതൃത്വം നല്‍കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍