അബുദാബിയെ ലക്ഷ്യമിട്ട് ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തെ പരാജയപ്പെടുത്തിയതായി യുഐഎ. ഇന്ന് പുലർച്ചെയാണ് അക്രമണമുണ്ടായത്.
അബുദാബിയെ ലക്ഷ്യമിട്ട് നടത്തിയ രണ്ട് ബാലസ്റ്റിക് മിസൈലുകളെ പ്രത്യാക്രമണത്തിലൂടെ തകർക്കുകയായിരുന്നുവെന്ന് യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. മിസൈൽ ഭാഗങ്ങൾ നഗരത്തിൽ പതിച്ചെങ്കിലും നാശനഷ്ടങ്ങളില്ല. ഏത് തരത്തിലുള്ള അക്രമണത്തെയും പ്രതിരോധിക്കാൻ സൈന്യം സജ്ജമാണെന്ന് യുഎഇ വാർത്താകുറിപ്പിൽ അറിയിച്ചു.
Interceptors launched tonight in Abu Dhabi against suspected Houthi missile attack. pic.twitter.com/I9SAR4XJeg
കഴിഞ്ഞയാഴ്‌ച അബുദാബിയിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ 3 പേർ മരിച്ചിരുന്നു. ആറ് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇന്ന് യുഎഇയ്ക്കെതിരെ നടന്ന അക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഹൂതി വിമതർ തന്നെയാണ് അക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.