13-2 എന്ന നിലയില്‍ പരുങ്ങിയ ന്യൂസിലന്‍ഡ് ഒരു സമയത്ത് കളി പൂര്‍ണമായി കൈവിട്ടതാണ്. റണ്‍റേറ്റ് എട്ടില്‍ കുറവായിരിക്കെ ജയിക്കാന്‍ 13 ല്‍ കൂടുതല്‍ റണ്‍റേറ്റ് ആവശ്യമായ സാഹചര്യം പോലും ഉണ്ടായി. എന്നാല്‍, കിവീസ് തളര്‍ന്നില്ല. ഡാരില്‍ മിച്ചലും ജെയിംസ് നീഷവും ചേര്‍ന്ന് അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ന്യൂസിലന്‍ഡിനെ രക്ഷിക്കുകയായിരുന്നു. മിച്ചല്‍ 47 പന്തില്‍ നാല് ഫോറും നാല് സിക്‌സുമായി 72 റണ്‍സ് നേടി പുറത്താകാതെ നിന്നു. മൂന്ന് സിക്‌സും ഒരു ഫോറുമായി വെറും 11 പന്തില്‍ 27 റണ്‍സ് അടിച്ചുകൂട്ടിയ നീഷത്തിന്റെ ഇന്നിങ്‌സ് കിവീസിന്റെ വിജയത്തില്‍ നിര്‍ണായകമായി. ഡെവന്‍ കോണ്‍വെ 38 പന്തില്‍ നിന്ന് 46 റണ്‍സ് നേടി. ഡാരില്‍ മിച്ചലാണ് മാന്‍ ഓഫ് ദ് മാച്ച്.