ജല്ലിക്കെട്ട് പ്രതിഷേധക്കാര്‍ക്കെതിരെ പ്രസ്‌താവനയുമായി തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീർ സെല്‍വം. അല്‍ ക്വയ്‌ദ നേതാവ് ഒസാമ ബിൻലാദന്‍റെ ചിത്രവും വഹിച്ചാണ് പ്രതിഷേധക്കാർ സമരത്തിൽ പങ്കെടുത്തത്. ചിലർ തമിഴ് രാജ്യമെന്ന ആവശ്യം ഉന്നയിക്കുകയും റിപ്പബ്ലിക് ദിനാഘോഷം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്‌തെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മറീന ബീച്ചിലെ പ്രതിഷേധക്കാരിൽ ചിലരുടെ ബാനറുകളിൽ ഒസാമയുടെ ചിത്രവും ഉണ്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് എംകെ സ്‌റ്റാലിന്‍റെ ചോദ്യത്തിനു മറുപടിയായി പനീർ സെല്‍വം വ്യക്തമാക്കി. സമാധാനപരമായി നടന്ന സമരത്തിനു നേർക്ക് പൊലീസ് ബലംപ്രയോഗിച്ചതെന്തിനെന്നായിരുന്നു സ്‌റ്റാലിന്‍റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജല്ലിക്കെട്ട് പ്രതിഷേധത്തിന് പിന്നില്‍ അവാസാന നിമിഷമുണ്ടായിരുന്നത് വിദ്യര്‍ഥികളല്ലെന്നും, മറിച്ച് ദേശ വിരുദ്ധ ശക്തികളാണ് പ്രവര്‍ത്തിച്ചതെന്നും. സ്ഥിതി വഷളാക്കാനുള്ള ചിലരുടെ ശ്രമമാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചതെന്നും ചെന്നൈ പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.