ഭീകരാക്രമണം ലക്‌ഷ്യം വെച്ച് പാക് ഭീകരര്‍ ഇന്ത്യയില്‍ എത്തിയതായി രഹസ്യവിവരം. ഗുജറാത്തിലെ കച്ച് തീരത്ത് പാക് ബോട്ട് കണ്ടെത്തി. ഭീകരസംഘടനകളായ ലഷ്‌കര്‍ ഇ തൊയ്‌ബ, ജെയ്‌ഷെ മുഹമ്മദ് എന്നീ സംഘടനകളിലെ പത്തോളം അംഗങ്ങള്‍ ഗുജറാത്തില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണം നടത്തുകയാണ് ഭീകരരുടെ ലക്‌ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാന നഗരങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദ്ദേശമുണ്ട്.
ഇതിനിടെ, ഗുജറാത്ത് ഡി ജി പി, പിസി ഠാക്കൂര്‍ ശനിയാഴ്‌ച രാത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. പാകിസ്ഥാന്‍ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് നസീര്‍ ഖാന്‍ ജാന്‍ജുവയാണ് രഹസ്യവിവരം ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യന്‍ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത്ത് ഡോവലിനെയാണ് ജാന്‍ജുവ വിവരം അറിയിച്ചത്.