വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിക്കാന്‍ ശ്രമം; ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു

Webdunia
ശനി, 3 സെപ്‌റ്റംബര്‍ 2016 (16:26 IST)
വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. മഹാരാഷ്ട്രയിലെ താനെ ജില്ലാ ജയിലിലാണ് സംഭവം നടന്നത്. വനിതാ കോണ്‍സ്റ്റബിള്‍ നല്‍കിയ പരാതിയിലാണ് സൂപ്രണ്ട് ഹിറാലാല്‍ ജാദവിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
 
ജാദവ് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും സ്ഥാനം ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് വനിതാ കോണ്‍സ്റ്റബിള്‍ പരാതി നല്‍കിയത്. ഐപിസി സെക്ഷന്‍ 354 പ്രകാരമാണ് ജാദവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Next Article