ജാര്‍ഖണ്ഡില്‍ നിരോധിത തീവ്രവാദ സംഘടന മൂന്ന് ട്രക്കുകള്‍ക്ക് തീയിട്ടു. ലോഹര്‍ദാഗ ജില്ലയിലെ സേന മേഖലയിലാണ് സംഭവം. ചോദിച്ച പണം നല്‍കാത്തതിനാലാണ് തീയിട്ടതെന്ന ലഘുലേഖ വിതറിയതിനു ശേഷമാണ് ഇവര്‍ സ്ഥലം വിട്ടത്.
നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (എല്‍എഫ്ഐ) അംഗങ്ങളാണ് ട്രക്കുകള്‍ തീവച്ചു നശിപ്പിച്ചത്.
രാത്രിയില്‍ ട്രക്കുകള്‍ പിടിച്ചെടുത്ത തീവ്രവാദികള്‍ ഡ്രൈവര്‍മാരോടും ക്ലീനര്മാരോടും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ട്രക്കുകള്‍ക്ക് തീയിടുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് മൃത്യുഞ്ജയ കുമാര്‍ അറിയിച്ചു.