മതത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള രാഷ്ട്രീയം അർത്ഥശൂന്യം, ബിജെപി പ്രവർത്തിക്കുന്നത് മതം അനുസരിച്ച്: ജെപി നഡ്ഡ

Webdunia
വെള്ളി, 3 ജനുവരി 2020 (14:54 IST)
വഡോദര: മതത്തെ മാറ്റി നിർത്തിക്കൊണ്ടുള്ള രാഷ്ട്രീയം അർത്ഥശൂന്യമെന്ന് ബിജെപി വർക്കിങ് കമ്മറ്റി പ്രസിഡന്റ് ജെ പി നഡ്ഡ. മതം ഒരു പെരുമാറ്റ ചട്ടമാണെന്നും അതനുസരിച്ചാണ് ബിജെപി പ്രവർത്തിക്കുന്നത് എന്നും ജെ പി നഡ്ഡ പറഞ്ഞു. സ്വാമി നാരായൺ ക്ഷേത്രത്തിൽ സംസാരിക്കുന്നതിനിടെയാണ് ജെ പി നഡ്ഡയുടെ വിവാദ പരാമർശം.
 
മതവും രാഷ്ട്രീയവും തമ്മിൽ എന്താണ് ബന്ധം എന്നത് എപ്പോഴും ഉയർന്നു കേൾക്കാറുള്ള ഒരു ചോദ്യമാണ്. മതമില്ലെങ്കിൽ രാഷ്ട്രീയം അർത്ഥശൂന്യമാണ് എന്നാണ് എന്റെ അഭിപ്രായം. രാഷ്ട്രീയവും മതവും ഒരുമിച്ച് പോകേണ്ട കാര്യമാണ്. മതം എന്നത് ഒരു പെരുമാറ്റ ചട്ടമാണ്. എന്ത് ചെയ്യണം എന്നും എന്ത് ചെയ്യരുത് എന്നും കാട്ടിത്തരുന്നത് മതമാണ്.
 
തെറ്റേത് ശരിയേത് എന്ന് തിരിച്ചറിവ് നൽകുന്ന ബുദ്ധിയാണ അത്. അതിനാൽ മതം രാഷ്ട്രീയത്തിലാണ് ഏറ്റവും കൂടുതൽ വേണ്ടത്. ബിജെപി അതനുസരിച്ചാണ് പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും നല്ലതിന് വേണ്ടിയാണ് ബിജെപി പ്രവർത്തിക്കുന്നത് എന്നും ജെ പി നഡ്ഡ പറഞ്ഞു.       

അനുബന്ധ വാര്‍ത്തകള്‍

Next Article