കശ്മീരിലെ ഉറിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭീകരാക്രമണത്തിന് പാകിസ്ഥാന്‍ ആണ് ഉത്തരവാദിയെന്ന് ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗ്. ജമ്മു കശ്‌മീരിനെ എങ്ങനെ ശല്യപ്പെടുത്താം എന്നു മാത്രമാണ് അയല്‍രാജ്യമായ പാകിസ്ഥാന്‍ ആലോചിക്കുന്നതെന്നും നിര്‍മല്‍ സിംഗ് പറഞ്ഞു.
ജമ്മു കശ്‌മീരിലെ ഉറിയില്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്തിനു നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ 17 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നു പുലര്‍ച്ചെ നാലുമണിയോടെ ആയിരുന്നു ആക്രമണം തുടങ്ങിയത്. പരുക്കേറ്റ സൈനികരെ ഹെലികോപ്‌ടറില്‍ ശ്രീനഗറിലെ ആര്‍മി ആശുപത്രിയിലേക്ക് മാറ്റി.
അതീവ സുരക്ഷാമേഖലയായ ഇവിടെ ഭീകരര്‍ക്ക് എങ്ങനെ സൈനികരെ വധിക്കാന്‍ കഴിഞ്ഞു എന്നത് സംശയത്തിന് ഇടനല്കുന്നതാണ്.