ഇന്ത്യയിലെ അംബാസഡര്‍ ഡാനിയേല്‍ മാഞ്ചിനിയെ ഇറ്റലി തിരിച്ചുവിളിച്ചു. കടല്‍ക്കൊലക്കേസിലെ പ്രതി മസിമിലിയാനോ ലത്തോരെയുടെ ജാമ്യ കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയതില്‍ പ്രതിഷേധിച്ചാണ് നടപടി. ജാമ്യാപേക്ഷ തള്ളിയത് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യനാണ് അംബാസഡറിനെ തിരികെ വിളിപ്പിച്ചതെന്നാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
സെറിബ്രല്‍ ഇസ്കെമിയാ ബാധിച്ച ലത്തോറെയ്ക്ക് കൂടുതല്‍ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് പോകാന്‍ കോടതി അനുവാദം നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ ചികിത്സ ആവശ്യമുണ്ടെന്നും ജനുവരിവരെ ഇറ്റലിയില്‍ കഴിയാന്‍ അനുവദിക്കണമെന്നും കാണിച്ച് ലത്തോരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ലത്തോരെയ്ക്ക് അടുത്തമാസം ഇന്ത്യയിലേക്ക് തിരിച്ച് വരേണ്ടിയതായി വരും.