കടൽക്കൊല കേസിൽ പ്രതിയായ ഇറ്റാലിയൻ ഭടൻ ലത്തോറെ മാസിമിലാനോയ്ക്ക് ഇന്ത്യയിൽ മടങ്ങിയെത്താനുള്ള സമയപരിധി മൂന്ന് മാസത്തേക്ക് കൂടി സുപ്രീംകോടതി നീട്ടി നൽകി. ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയമായതിനാല്‍ മാനുഷിക പരിഗണന നല്‍കിയാണ് സമയം നീട്ടികൊടുക്കാന്‍ തീരുമാനിച്ചതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നാലു മാസത്തെ സമയമാണ് ഇറ്റാലിയൻ ഭടൻ ആവശ്യപ്പെട്ടതെങ്കിലും കോടതി മൂന്ന് മാസത്തേക്ക് ചുരുക്കുകയായിരുന്നു.
നാട്ടിലേക്ക് ഹൃദയ ശസ്ത്രക്രിയയ്ക്കു പോയ ഇറ്റാലിയന്‍ നാവികന്‍ ലത്തോറെ മാസിമിലാനോ തിരികെ എത്താന്‍ കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു. തിരികെയെത്താന്‍ സുപ്രീംകോടതി അനുവദിച്ചിരുന്ന സമയപരിധി കഴിഞ്ഞ തിങ്കളാഴ്ച അവസാനിച്ചിരുന്നു.
കേന്ദ്രം നാവികന് അനുകൂല നിലപാട് എടുത്തതിനെ തുടര്‍ന്നാണ് സുപ്രീംകോടതി സമയപരിധി കൂട്ടി നല്‍കിയത്. മികച്ച ചികിത്സയും പരിചരണവും ലഭ്യമാക്കാനാണ് മാസിമിലാനോ ലത്തോറെക്ക് ഇറ്റലിയിലേയ്ക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്.