പിഎസ്എല്‍വി–സി 37 കുതിച്ചുയർന്നു; പുതിയ ചരിത്രമെഴുതി ഇന്ത്യ

Webdunia
ബുധന്‍, 15 ഫെബ്രുവരി 2017 (09:53 IST)
വിക്ഷേപണ  രംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഐ എസ് ആർ ഒ. 104 ഉപഗ്രങ്ങളുമായി ഇന്ത്യയുടെ പിഎസ്എല്‍വി–സി 37 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്നു കുതിച്ചുയർന്നു. 
 
രാവിലെ 9.28–നാണു ചരിത്രദൗത്യവുമായി പിഎസ്എല്‍വി–സി 37 റോക്കറ്റ് വിക്ഷേപിച്ചത്. ലോക റിക്കോര്‍ഡാണിത്. രാജ്യാന്തര ബഹിരാകാശചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളൾ വിക്ഷേപിക്കുന്നത്.
 
വിക്ഷേപണം പൂർണ വിജയമായാൽ ഒറ്റയടിക്ക് ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച രാജ്യമെന്ന റെക്കോർഡ് ഇന്ത്യയ്ക്ക് സ്വന്തമാകും. റഷ്യൻ ബഹിരാകാശ ഏജൻസി ഒറ്റയടിക്ക് 37 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചിരുന്നു. ഇതാണ് ഇപ്പോൾ നിലനിൽക്കുന്ന റെക്കോർഡ്. 83 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ കൂടുതൽ രാജ്യങ്ങൾ സമീപിച്ചതോടെ എണ്ണം 100 കടക്കുകയായിരുന്നു.
Next Article