‘സ്ക്രാംജെറ്റ്’ എന്‍ജിന്‍ കുതിച്ചുയര്‍ന്നു; ഐ എസ് ആർ ഒയ്ക്ക് ചരിത്രനേട്ടം

Webdunia
ഞായര്‍, 28 ഓഗസ്റ്റ് 2016 (12:01 IST)
ഓക്സിജനും ഇന്ധനവും നിറച്ച സ്ക്രാംജെറ്റ് വിജയകരമായി വിക്ഷേപണം പൂര്‍ത്തിയാക്കി. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ ഇതിരു നാഴികക്കല്ലായി മറിയിരിക്കുകയാണ്. റൊക്കറ്റ് വിക്ഷേപണത്തില്‍ ചെലവ് കുറയ്ക്കുന്ന പുതിയ റോക്കറ്റ് എന്‍‌ജിനാണിത്. ശ്രീഹരിക്കോട്ടയില്‍ നടത്തിയ പരീക്ഷണം വിജയം കണ്ടിരിക്കുകയാണ്.
 
അന്തരീക്ഷ വായുവിനെ സ്വയം ആഗിരണം ചെയ്ത് ഇന്ധനം കത്തിക്കുന്ന എയര്‍ബ്രീത്തിങ് സ്ക്രാംജെറ്റ് എന്‍ജിന്‍ റോക്കറ്റ് (ഡി.എം.ആര്‍ ജെറ്റ്)ന്‍റെ പരീക്ഷണ വിക്ഷേപണമാണ് വിജയിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് പുലർച്ചെ ആറിനാണ് സ്ക്രാംജെറ്റ് എന്‍ജിന്‍ വഹിച്ചു കൊണ്ടുള്ള റോക്കറ്റ് കുതിച്ചുയർന്നത്. ‘സ്ക്രാംജെറ്റ്’ എന്‍ജിന്‍ പരീക്ഷണ വിജയകരമായിരുന്നുവെന്ന് ഐ.എസ്.ആര്‍.ഒ ചെയർമാൻ ഡോ. കിരൺ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. 
 
ആഗോളതലത്തില്‍ പോലും അമേരിക്ക മാത്രമാണ് ഈ സാങ്കേതികവിദ്യ വിജയകരമാക്കിയിട്ടുള്ളത്. റോക്കറ്റ് വിക്ഷേപിച്ച് 11 കിലോമീറ്റർ ഉയരത്തിൽ എത്തിയപ്പോഴാണ് രണ്ട് സ്ക്രാംജെറ്റ് എന്‍ജിനുകൾ പ്രവർത്തിപ്പിച്ചത്. പരീക്ഷണത്തിന്‍റെ ഭാഗമായി എന്‍ജിനുകൾ 55 സെക്കൻഡ് ജ്വലിപ്പിച്ചെന്നും ചെയർമാർ അറിയിച്ചു.
Next Article