ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സത്യവാങ്മൂലം തിരുത്തി നല്‍കിയെന്ന് മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. മുന്‍ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയുടെ പ്രസ്താവനയെ ശരിവെച്ചാണ് പി ചിദംബരം ഇക്കാര്യം അംഗീകരിച്ചത്.
വ്യാജ ഏറ്റുമുട്ടൽ കേസിൽ സത്യവാങ്മൂലം തിരുത്തി നൽകിയെന്ന് മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള പറഞ്ഞിരുന്നു. ഇതിനെ അംഗീകരിച്ച ചിദംബരം പക്ഷേ, തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല ആദ്യ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചതെന്നും പറഞ്ഞു.
ഇന്റലിജൻസ് ബ്യൂറോയും ഗുജറാത്ത് പൊലീസും ചേർന്ന് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യ സത്യവാങ്മൂലം തയ്യാറാക്കിയത്. എന്നാൽ, രഹസ്യാന്വേഷണ വിവരങ്ങൾ അതിന് തെളിവല്ല. അന്വേഷണ ഏജൻസി ശേഖരിച്ച് കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ട് ആണ് തെളിവായി സ്വീകരിക്കേണ്ടത്.
ഈ സാഹചര്യത്തിലാണ് വീണ്ടും ഒരു സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചതെന്നും ചിദംബരം വ്യക്തമാക്കി.