ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പുമായി ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) രംഗത്ത്. എത്രയും വേഗംതന്നെ കാശ്‌മീര്‍ പിടിച്ചെടുക്കുമെന്ന് ഐഎസിന്റെ ഖൊറാഷൻ കമാന്‍ഡറായ ഖൊറാഷൻ അമീർ ഹാഫിസ് സെയ്ദ് ഖാൻ. കാശ്‌മീര്‍ പിടിച്ചെടുത്തശേഷം പശുക്കളെ ആരാധിക്കുന്ന ഹിന്ദുക്കളെ കൊന്നുതള്ളും. കാശ്‌മീരില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള നീക്കം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഫ്‌ഗാനിസ്ഥാന്‍ - പാകിസ്ഥാന്‍ പ്രവശ്യകളിലെ പ്രവര്‍ത്തനം കാശ്‌മീര്‍ പിടിച്ചെടുക്കാന്‍ സഹായിക്കും. നേരത്തെ ഈ പ്രദേശങ്ങള്‍ മുസ്ലീങ്ങളുടെ അധീനതയിലായിരുന്നു. അഫ്ഗാൻ- പാകിസ്ഥാൻ മേഖലയിൽ അഞ്ച് പ്രദേശങ്ങളിൽ ഷെരിയാ നിയമമനുസരിച്ച് ഇറാഖിലെയും സിറിയയിലെയും പോലെ ഭരണം നടത്തുന്നുണ്ടെന്നും സെയ്ദ് പറഞ്ഞു.
ഇന്ത്യയില്‍ കാര്യമായ പ്രവര്‍ത്തനം നടത്താന്‍ സാധിച്ചിട്ടില്ലെങ്കിലും വരും കാലങ്ങളില്‍ അതിന് സാധിക്കും. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ഐഎസ് മുഖപത്രമായ ദാബിഖിന് നൽകിയ അഭിമുഖത്തിൽ സെയ്ദ് വ്യക്തമാക്കി.