ഇന്ത്യയില്‍ ആക്രമണങ്ങള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് തയ്യാറെടുക്കുന്നു

Webdunia
ചൊവ്വ, 20 ജനുവരി 2015 (09:44 IST)
ആഗോള തീവ്രവാദ പ്രസ്ഥാനമായി വളരുന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി സൂചന. ബ്രിട്ടണാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് ഭീകരസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും ബ്രിട്ടന്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യ - യുകെ ഭീകരവാദ വിരുദ്ധ സമ്മേളനത്തില്‍ വച്ചാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 
 
ഇന്ത്യയില്‍ നിന്ന് നിരവധി യുവാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം പ്രവര്‍ത്തിക്കുന്നതിനായി ഇറാഖിലും സിറിയയിലുമായി എത്തിയിട്ടൂണ്ട്. ഇത്തരത്തില്‍ പരിശീലനം സിദ്ധിച്ച യുവാക്കളില്‍ ഒരാള്‍ തിരിച്ചെത്തിയിരുന്നു. അയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. അതിനിടെയാണ് രാജ്യത്തെ ആശങ്കയിലാക്കി ബ്രിട്ടണ്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
 
പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച ഭീകരസംഘടനകളേക്കാളും ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ളവയെക്കുറിച്ച് പഠിക്കുന്ന രാജ്യമാണ് ബ്രിട്ടന്‍. അതിനാല്‍ മുന്നറിയിപ്പിനെ ഗൌരവമായി കണക്കിലെടുക്കാനാണ് ഇന്ത്യയുടെ നീക്കം. പെഷാവറില്‍ സൈനിക സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നല്ലത്, ചീത്ത എന്ന് ഭീകരരെ വേര്‍തിരിക്കരുതെന്നു പാക്കിസ്ഥാനോട് നിര്‍ദേശിക്കണമെന്നും ഇന്ത്യ, ബ്രിട്ടനോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ ഭീകരസംഘടനകളുടെ വളര്‍ച്ച കൂടുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും പറഞ്ഞിരുന്നു. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.