മെഹ്ദിയെ ചോദ്യം ചെയ്യുന്നു: രണ്ട് ഐഎസ് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

Webdunia
ചൊവ്വ, 16 ഡിസം‌ബര്‍ 2014 (12:20 IST)
ഐഎസ് ഐഎസ് പ്രവര്‍ത്തകരായ രണ്ടു പേരെ ബാംഗ്ലൂര്‍ പൊലീസ് മൈസൂരില്‍ വെച്ച് അറസ്റ്റ് ചെയ്തു. പിടിയിലായവരുടെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി രഹസ്യം കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഐഎസ് ഐഎസിന്റെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്ന മെഹ്ദിയെ കഴിഞ്ഞ ആഴ്ച് പൊലീസ് പിടികൂടിയിരുന്നു. മെഹ്ദിയിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണോ ഇവരെ പിടികൂടിയതെന്ന് സംശയമുണ്ട്. അതേസമയം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ തുടരുന്ന മെഹ്ദിയുടെ ഭീകര ബന്ധങ്ങളെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങി.

ഏഷ്യന്‍ രാജ്യങ്ങളില്‍ ഐഎസ് ഐഎസിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി മെഹ്ദി രാജ്യത്തിനകത്തെ മറ്റ് സംഘടനകളുടെയോ വ്യക്തികളുടെയോ സഹായം അഭ്യര്‍ഥിക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. രാജ്യത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഇയാള്‍ എന്തെക്കെ ചെയ്തെന്ന് പരിശോധന നടക്കുന്നുണ്ട്. ചോദ്യം ചെയ്യല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. അതേസമയം, മെഹ്ദിയുടെ അറസ്റ്റിനെതിരെ ഐഎസ്  ഐഎസ് അനുകൂലികള്‍ പ്രതിഷേധിക്കുന്നുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.