ഐഎസിനെ ചെറുക്കാന്‍ കശ്മീരില്‍ കായിക മാമാങ്കങ്ങളൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍

Webdunia
വ്യാഴം, 20 ഓഗസ്റ്റ് 2015 (15:55 IST)
കശ്മീര്‍ താഴ്‌വരയില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം ഇല്ലാതാക്കാന്‍ കായിക മത്സരങ്ങല്‍ സംഘടിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളൊരുക്കുന്നു. സംസ്ഥാനത്ത് പ്രചാരമുള്‍ല ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ച് യുവാക്കളെ ഭീകരതയിൽ നിന്ന് അകറ്റി നിർത്തുക എന്നതാണ് കേന്ദ്രത്തിന്റെ പദ്ധതി.

കശ്മീരിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ ഐഎസിന്റെ പതാക ഉപയോഗിക്കുന്നതു പതിവായിരുന്നു. ഇത് ആശങ്കകള്‍ വ്യാപകമാക്കിയതൊടെയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. കശ്മീരിലെ യുവാക്കളെ കായികമേഖലയിൽ ഉറപ്പിച്ചുനിർത്തുന്നതിനായി മൽ‌സരങ്ങളെ സംബന്ധിച്ചു വിശദമായ പദ്ധതി തയാറാക്കാൻ കേന്ദ്ര കായിക മന്ത്രാലയത്തിന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ സമിതി നിർദേശം നൽകിയിരുന്നു.

കശ്മീരിൽ നിന്നുള്ളവർക്കു ദേശീയ കായിക മൽസരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസരം നൽകും. സംസ്ഥാനത്തെ വിവിധ സ്റ്റേഡിയങ്ങൾ പുനഃരുദ്ധരിക്കുന്നതിനും പരിശീലനങ്ങൾ നൽകുന്നതിനുമുള്ള പദ്ധതിക്കു തയാറെടുക്കുകയാണ് കായിക മന്ത്രാലയം.