ഐഎസിനൊപ്പമുള്ളത് 11 ഇന്ത്യക്കാര്‍

Webdunia
ബുധന്‍, 3 ജൂണ്‍ 2015 (18:13 IST)
ഇന്ത്യയില്‍ ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദികള്‍ പിടിമുറുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം. നിലവില്‍ ഇന്ത്യന്‍ വംശജരായ 11 യുവാക്കള്‍ ഐഎസിനൊപ്പം ചേര്‍ന്നതായും വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്‌തമാക്കുന്നു.

11 പേരില്‍ ആറു പേരും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരോ ഒന്നില്‍ കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ ഉള്ളവരോ ആണ്. ആറുപേര്‍ ഇന്ത്യയില്‍ നിന്നുതന്നെയാണ്‌ സിറിയയിലേക്ക്‌ കുടിയേറി ഐ.എസിനൊപ്പം ചേര്‍ന്നത്‌. ഇവരില്‍ അഞ്ചുപേര്‍ ഇപ്പോഴും സിറിയയിലെ പോരാട്ടഭൂമിയില്‍ ഐ.എസിനൊപ്പമുണ്ട്‌. അഞ്ചുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ ഒരാളെ സുരക്ഷാ സേന അറസ്‌റ്റ് ചെയ്‌തിരുന്നു.