ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയെ ആക്രമിക്കുമെന്ന് രാജ്‌നാഥ് സിംഗ്

Webdunia
ചൊവ്വ, 17 നവം‌ബര്‍ 2015 (16:39 IST)
ഭീകരവാദ സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ആക്രമണം ഭാവിയിൽ ഇന്ത്യയിലും ഉണ്ടായേക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്.  ഇന്ത്യയില്‍ ഐ.എസ്‌ ആക്രമണങ്ങള്‍ക്കുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെ‌. ഇത്തരം ആക്രമണങ്ങള്‍ക്ക്‌ എതിരെ രാജ്യം മുഴുവന്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇതിനു മുൻകരുതലായി രാജ്യത്ത് അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യൻ ലീഡേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎസില്‍നിന്നുള്ള ഭീഷണികളില്‍ രാജ്യം ബാധവാന്മാരാണ്‌. ഇതിനെ നേരിടാനുള്ള എല്ലാ സജ്‌ജീകരണങ്ങളും ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്‌.

ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ഭീകരര്‍ ആഗോള ഭീഷണിയാണ്‌. ഐഎസിന്‌ എതിരെ പോരാട്ടം നടത്തുന്നതിന്‌ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്നും രാജ്‌നാഥ്‌ സിംഗ് പറഞ്ഞു. ഐഎസിന്റെ ആക്രമണത്തെ ചെറുക്കാൻ ഇന്ത്യ പൂർണസജ്ജമാണ്.

ഏതെങ്കിലും പ്രത്യേക രാജ്യത്തെ മാത്രം ബാധിക്കുന്നതല്ല ഇവരുടെ ഭീഷണി. അതിനാൽ തന്നെ ഐഎസ് ഭീകരതയ്ക്കെതിരെ എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും രാജ്നാഥ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.