ഇസ്ലാമിക് സ്റ്റേറ്റ്( ഐഎസ്) തീവ്രവാദികളും അല്‍ഖ്വയ്ദയും കൈകൊര്‍ത്ത് ഇന്ത്യയെ തകര്‍ക്കാന്‍ ഒരുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഇരുവരും യോജിച്ച് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ തീരുമാനിച്ചതായും ഇത് സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായും നാഷണല്‍ സെക്യൂരി ഗാര്‍ഡ് ( എന്‍എസ്ജി) തലവന്‍ ജെഎന്‍ ചൗധരി അറിയിച്ചു.
യോജിച്ചുളള ആക്രമണങ്ങള്‍ക്കാണ് സാധ്യതയെന്നും വിനോദസഞ്ചാര മേഖലകളായിരിക്കും ഉന്നമെന്നും ഗോവയും ബാംഗ്ലൂരും ഭീക്ഷണിയുടെ നിഴലിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈ ഭീകാരാക്രമണം ഇതിന്റെ തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഏത് തരം ആക്രമണത്തെയും ചെറുത്തു തോല്‍പ്പിക്കാന്‍ എന്‍എസ്ജി സജ്ജമാണെന്നും കനത്ത ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയ്ക്കെതിരെ ജിഹാദ് നടത്താന്‍ പാക് അധീന കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകളേയും താലിബാനേയും പാക്കിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐ നീക്കം തുടങ്ങിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതില്‍ ഒരു സംഘടന ഐഎസിനെ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ക്ഷണിക്കുകപോലുമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് എന്‍എസ്‌ജി തലവന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.