ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റ് ആയ ഐ ആര്‍ സി ടി സി ഹാക്ക് ചെയ്തു. ഒരു കോടിയോളം വരുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൈറ്റില്‍ നിന്ന് ഹാക്കര്‍മാര്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട കാര്യം മഹാരാഷ്‌ട്ര പൊലീസാണ് പുറത്തുവിട്ടത്.
ഐ ആര്‍ സി ടി സിയുടെ സൈറ്റില്‍ ഉപഭോക്താക്കളുടെ നിരവധി തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിശദാംശങ്ങള്‍ ഉണ്ട്. കൂടാതെ, മെയില്‍ ഐ ഡി, ഫോണ്‍ നമ്പര്‍ മുതലായ വിശദാംശങ്ങളും ലഭ്യമാണ്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് പല വിധമായ തട്ടിപ്പുകളും ചെയ്യാന്‍ കഴിയുമെന്ന് റയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു.
അതേസമയം, സൈറ്റ് ഹാക്ക് ചെയ്തിട്ടുണ്ടെന്ന വാര്‍ത്ത ഐ ആര്‍ സി ടി സി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സന്ദീപ് ദത്ത പറഞ്ഞു. മഹാരാഷ്‌ട്ര പൊലീസും ഐ ബി സൈബര്‍ സെല്‍ വിഭാഗവും പറയുന്നതു പോലെ ചില ഐ ആര്‍ സി ടി സി രേഖകള്‍ പുറത്തു പോയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താതെ ഹാക്ക് ചെയ്തു എന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.