വൈദ്യുതാഘാതമേറ്റ് കുട്ടികളുള്‍പ്പെടെ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു

Webdunia
വ്യാഴം, 5 മെയ് 2016 (12:20 IST)
ബീഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലെ മുഷാഹരി ഗ്രാമത്തില്‍ വൈദ്യുതാഘാതമേറ്റ് കുട്ടികളുള്‍പ്പെടെ ആറുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചയാണ് സംഭവം നടന്നത്. വീടിനു മുകളിലേക്ക് വൈദ്യുതിക്കമ്പി പൊട്ടിവീണതിനെ തുടര്‍ന്നാണ് ഈ വന്‍ ദുരന്തമുണ്ടായത്.   
 
ശക്തമായ കാറ്റിനെ തുടര്‍ന്ന് 11000 വോള്‍ട്ട് കമ്പി പൊട്ടിവീഴുകയായിരുന്നെന്ന് എസ് പി വിവേക് കുമാര്‍ അറിയിച്ചു.
ഗായ്ഘട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മുസാഫര്‍പൂര്‍ -ദര്‍ഭാംഗ റോഡരികിലാണ് അപകടം നടന്ന വീട് സ്ഥിതിചെയ്യുന്നത്. മൃതശരീരങ്ങള്‍ പോസ്റ്റമോര്‍ട്ടത്തിനായി കൊണ്ടുപോയി. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികള്‍ ദേശീയപാത 57 ഉപരോധിച്ചു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article