ഷീന ബോറ കൊലക്കേസില്‍ ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജിയുടെ കസ്റ്റഡി കാലാവധി സെപ്‌തംബര്‍ അഞ്ചു വരെ നീട്ടി. കസ്റ്റഡി കാലാവധി നീട്ടരുതെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി കസ്റ്റഡി കാലാവധി നീട്ടിയത്.
ഇന്ദ്രാണിക്കൊപ്പം മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാം റായി എന്നിവരുടെ കസ്റ്റഡി കാലാവധിയും സെപ്തംബര്‍ അഞ്ചു വരെ നീട്ടി.
അതേസമയം, ഇന്ദ്രാണിയെ 90 മണിക്കൂര്‍ ചോദ്യം ചെയ്തതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇന്ദ്രാണിയുടെ മകള്‍ വിധിയെ കാണാന്‍ ഇന്ദ്രാണിക്ക് കോടതി അനുമതി നല്കുകയും ചെയ്തു. ഇന്ദ്രാണിയെ സ്വകാര്യമായി കണ്ട് സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അഭിഭാഷകന്‍ പരാതിപ്പെട്ടു.