മോദിയുടെ ഫോട്ടോയും ഭഗവദ്‌ഗീതയും ബഹിരാകാശത്തേക്ക്, ഈ മാസം അവസാനം വിക്ഷേപണം

തിങ്കള്‍, 15 ഫെബ്രുവരി 2021 (14:13 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം, ഭഗവദ്ഗീതയുടെ പകര്‍പ്പ്, 25,000 ഇന്ത്യന്‍ പൗരന്മാരുടെ പേരുകള്‍ എന്നിവ വഹിച്ചുകൊണ്ടുളള സ്വകാര്യ കൃത്രിമോപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു. ഈ മാസം അവസാനം സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരിക്കും വിക്ഷേപണം.
 
ദ സതീഷ് ധവാന്‍ സാറ്റലൈറ്റ്'എന്നറിയപ്പെടുന്ന ഉപഗ്രഹം പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിൽ ബഹിരാകാശ ശാസ്‌ത്രത്തോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനായി സ്‌പേസ്‌കിഡ്‌സ് ഇന്ത്യ എന്ന സംഘടനയാണ് നാനോസാറ്റ്‌ലൈറ്റ് വികസിപ്പിച്ചിരിക്കുന്നത്. .ആത്മനിര്‍ഭര്‍ ഭാരത് എന്ന വാക്കുകള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും പേരും ടോപ് പാനലില്‍ പതിച്ചിട്ടുണ്ട്. ഉപഗ്രഹം പൂർണമായി ഇന്ത്യയിൽ തന്നെയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍