ചെറുപ്പക്കാന്നായ ഒരു മുസ്ലീം നേതാവിന് ഇന്ത്യൻ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കാൻ പോലും ബുദ്ധിമുട്ടേറിയ സാഹചര്യമാണ് നിലവിലുള്ളതെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സമീപഭാവിയിലൊന്നും തന്നെ അതിനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഗുലാം നബി ആസാദ് പറഞ്ഞു.