റയില്‍വേ സ്വകാര്യവത്കരിക്കുന്നു; ലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്‌ടമാകും

Webdunia
ബുധന്‍, 24 ജൂണ്‍ 2015 (12:26 IST)
ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ റയില്‍വേ സ്വകാര്യവല്‍ക്കരിക്കുന്നു. ഇതോടെര്, പതിമൂന്നു ലക്ഷത്തിലധികം ആളുകള്‍ പണിയെടുക്കുന്ന മേഖല സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്‌ടമാകും.
 
സംവരണ വിഭാഗക്കാര്‍ ഏറ്റവുമധികം ജോലി ചെയ്യുന്നതും ഈ മേഖലയിലാണ്. സ്വകാര്യവത്കരണം പ്രാബല്യത്തില്‍ വരുന്നതോടെ താഴ്ന്ന തസ്തികയില്‍ ഉള്ളവരെ ആയിരിക്കും അത് കൂടുതലായും ബാധിക്കുക.
 
സ്വകാര്യവത്കരണം ഏറ്റവും കൂടുതല്‍ ബാധിക്കുക റെയില്‍വെയിലെ തൂപ്പുകാര്‍ മുതല്‍ മെക്കാനിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ഉള്ളവരെയാണ്. ഉന്നത വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത നിയമനങ്ങള്‍ അധികവും ഈ മേഖലയില്‍ ആണ് നടക്കുന്നത്.
 
കൂടാതെ, സംവരണത്തിന്റെ ആനുകൂല്യം ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ ലഭ്യമാകുന്നതും ഈ മേഖലയിലാണ്.