റെയിൽ‌വേ സ്റ്റേഷനുകളിൽ ഇനി സെൽഫി എടുത്താൽ വലിയ വില നൽകേണ്ടി വരും !

Webdunia
ശനി, 23 ജൂണ്‍ 2018 (10:51 IST)
റെയിൽവേ സ്റ്റേഷനുകളിലും പാളത്തിന് സമിപത്തുമെല്ലാം സെൽഫി എടുക്കുന്നത് വലിയ അപകടങ്ങളിലേക്ക് വഴിവെക്കുന്ന സാഹചര്യത്തിൽ ഇനി സ്റ്റേഷകളിലും പരിസരത്തിത്തും സെൽഫി എടുക്കേണ്ട എന്ന കർശന നിലപാട് എടുത്തിരിക്കുകയാണ് റെയിൽവേ. സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടിയുള്ള അപകടങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിലാണ് റെയിൽ‌വേയുടെ പുതിയ നടപടി.
 
പുതിയ നിയമ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഉത്തരവിനെ മറികടന്ന് സ്റ്റേഷനിലൊ സ്റ്റേഷൻ പരിങ്ങളിലോ സെൽഫി എടുക്കുന്നവരിൽ നിന്നും 2000 രൂപ പിഴ ഈടാക്കാൻ റെയിൽ‌വേ നിർദേശം നൽകി കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ റെയിൽ‌വേ സ്റ്റേഷനുകളിൽ ബോധവൽകരണം നടത്തും.
 
യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി 6,500 സ്റ്റേഷനുകളിലും തിരഞ്ഞെടുത്ത ട്രെയിനുകളിലും സി സി ടി വി ക്യാമറകൾ സ്ഥാപിക്കും ക്രമേണ ഇത് എല്ലാ ട്രെയിനുകളിലേക്കും സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാനാണ് റെയിൽ‌വേയുടെ തീരുമാനം. സ്റ്റേഷൻ മലിനമാക്കുന്നവരിൽ നിന്നും 500 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article