എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും വർധനവ്

അഭിറാം മനോഹർ
തിങ്കള്‍, 24 മാര്‍ച്ച് 2025 (17:17 IST)
പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ശമ്പളം, ദിവസ അലവന്‍സ്, പെന്‍ഷന്‍, അധിക പെന്‍ഷന്‍ എന്നിവര്‍ വര്‍ധിപ്പിച്ചുകൊണ്ടാണ് ഉത്തരവ്.
 
 എംപിമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷത്തില്‍ നിന്നും 1.24 ലക്ഷമായും ദിവസ അലവന്‍സ് 2,000 രൂപയില്‍ നിന്ന് 2,500 രൂപയായും ഉയര്‍ത്തി. പ്രതിമാസ പെന്‍ഷന്‍ 25,000 രൂപയില്‍ നിന്നും 31,000 രൂപയായും ഉയര്‍ത്തി. 2023 ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article