ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് നേപ്പാളില്‍ നിരോധനം

ശ്രീനു എസ്

വെള്ളി, 10 ജൂലൈ 2020 (13:01 IST)
ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് നേപ്പാളില്‍ നിരോധനം. നേപ്പാള്‍ രാഷ്ട്രീയ നേതാക്കളെയും നേപ്പാളിലെ ചൈനീസ് അംബാസിഡറെയും മോശമായരീതിയില്‍ ചിത്രീകരിച്ചെന്നാരോപിച്ചാണ് നിരോധനം. ഇന്ത്യന്‍ ചാനലുകള്‍ നേപ്പാളിന്റെ പരമാധികാരത്തെയും അന്തസിനെയും വകവയ്ക്കുന്നില്ലെന്നും ഇതിനെതിരായി നയതന്ത്ര മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണെന്നും നേപ്പാള്‍ വാര്‍ത്ത വിനിമയ മന്ത്രി യുബരാജ് കത്തീവാദ പറഞ്ഞു. ന്യൂസ് ഏജന്‍സിയായ എഎന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 
ഇന്ത്യന്‍ ന്യൂസ് ചാനലുകളുടെ സിഗ്നലുകള്‍ എടുത്തുകളഞ്ഞുവെന്ന് നേപ്പാളി കേബിള്‍ ഓപ്പറേറ്റേഴ്‌സ് പറഞ്ഞു. എന്നാല്‍ നേപ്പാള്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഒരു അറിയിപ്പും നല്‍കിയിട്ടില്ല. ചൈനീസ് സമ്മര്‍ദ്ദം മൂലമാണ് ഇത്തരം പ്രകോപനങ്ങള്‍ നേപ്പാളിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍