റാഞ്ചിയില്‍ ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദി പിടിയില്‍

Webdunia
വ്യാഴം, 22 മെയ് 2014 (16:18 IST)
തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ ഒരു പ്രവര്‍ത്തകന്‍ കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ പിടിയിലായി. റാഞ്ചിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബ്ലാക്ക് ബ്യൂട്ടി എന്നറിയപ്പെടുന്ന ഹൈദര്‍ അലി ആണ് പിടിയിലായത്.

ബാരിയത്തില്‍ ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നും ഒരു ലാപ്‌ടോപ്പും പെണ്‍ഡ്രൈവും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചു.

ഇന്നലെ റാഞ്ചിയിലെ ലമുവില്‍ നിന്ന് നാലു തീവ്രവാദികളെ പിടികൂടിയിരുന്നു. ബിഹാറില്‍ നരേന്ദ്രമോഡിയുടെ പ്രചാരണ റാലിക്കിടെ ബോംബുവച്ച കേസിലായിരുന്നു അറസ്റ്റ്.