ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ ഫൈസര്‍, മൊഡേണ വാക്‌സിനുകളേക്കാള്‍ ഫലപ്രദമെന്ന് അദര്‍ പൂനവല്ല

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 13 ഏപ്രില്‍ 2022 (15:54 IST)
ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ ഫൈസര്‍, മൊഡേണ വാക്‌സിനുകളേക്കാള്‍ ഫലപ്രദമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദര്‍ പൂനവല്ല. വാര്‍ത്ത ഏജന്‍സിയായ എഎന്‍ ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൈസര്‍, മൊഡേണ എന്നീ വാക്‌സിനുകള്‍ എടുത്ത അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ആളുകള്‍ 2-3 ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടും കൊവിഡ് ബാധിതരാകുകയാണ്. 
 
എന്നാല്‍ ഇന്ത്യയില്‍ ആളുകള്‍ സുരക്ഷിതരാണെന്ന് അദ്ദേഹം പറഞ്ഞു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിന്‍ ഇന്ത്യ 80തോളം രാജ്യങ്ങളില്‍ കയറ്റി അയച്ചിട്ടുണ്ടെന്നും പൂനവല്ല പറഞ്ഞു. കൊവിഡ് കുറഞ്ഞ സാഹചര്യത്തില്‍ കയറ്റുമതിയും കുറച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article