ഐസിസ് ഭീകരരുടെ ആക്രമണത്തില്‍ ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു

Webdunia
തിങ്കള്‍, 7 ജൂലൈ 2014 (18:01 IST)
ഇറാഖിലെ ഐസിസ് ഭീകരരുടെ ആക്രമണത്തില്‍ ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍. ഉത്തര്‍ പ്രദേശ് സ്വദേശിയായ രാജേഷ് കുമാര്‍ ആണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു .

തിക്രിതില്‍ നിന്നും ബാഗ്ദാദിലേക്ക് വരികെയാണ് ആക്രമണമുണ്ടായത് . സംഭവസ്ഥലത്തു വച്ചുതന്നൈയാള്‍ കൊല്ലപ്പെട്ടതായാണ് സൂചന.കഴിഞ്ഞ മെയ് 6 നാണ് രാജേഷ് കുമാര്‍ ഏജന്റായ ഗാലിബ് അലി വഴി ഇറാഖിലേക്ക് പോയത്.

കഴിഞ്ഞ ശനിയാഴ്ച അലിയാണ് മാതാപിതാക്കളെ വിളിച്ച് രാജേഷിന്റെ മരണവാര്‍ത്ത അറിയിച്ചത്. രാജേഷിന്റെ മൃതദേഹം എത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ജില്ലാ മജിസ്ട്രേറ്റ് നരേന്ദ്ര കുമാര്‍ സിംഗ് പറഞ്ഞു