പുല്‍വാമയില്‍ ഇന്നലെ രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരര്‍ ലഷ്‌കര്‍ ഇ ത്വയ്ബയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദദൂര മേഖല നിയന്ത്രണത്തിലാക്കിയ ശേഷം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.