കശ്മീരിലെ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. കശ്മീരിലെ കുപ്വാരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടല്‍ നിലവില്‍ തുടരുകയാണ്. നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റം ഭീകരര്‍ നടത്തിയതിനെ സൈന്യം ചെറുക്കുകയായിരുന്നു.