ഇന്ത്യന്‍ വ്യോമസേനയുടെ പരസ്യത്തില്‍ യുഎസ് യുദ്ധവിമാനങ്ങളുടെ ചിത്രങ്ങള്‍. ഞായറാഴ്ച പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യമാണ് വിവാദമായത്. പരസ്യത്തില്‍ അമേരിക്കയുടെ എഫ്-18 യുദ്ധവിമാനത്തിന്റെ ചിത്രമാണ് നല്‍കിയിരുന്നത്.
എന്നാല്‍, ഇന്ത്യന്‍ വ്യോമസേന പുറത്തിറക്കിയ 'ഗാര്‍ഡിയന്‍സ് ഓഫ് ദ സ്കൈ' എന്ന വീഡിയോ ഗെയിമിന്റെ ചിത്രമാണ് പരസ്യത്തില്‍ ഉപയോഗിച്ചിരുന്നതെന്നാണ് വ്യോമസേന വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം. യുവാക്കളെ വ്യോമസേനയിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് നല്കിയ പരസ്യമാണ് വിവാദമായത്.