India vs Pakistan ODI World Cup Match: ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ കോലി കാണിച്ചത് വലിയ അബദ്ധം

സിആര്‍ രവിചന്ദ്രന്‍

ശനി, 14 ഒക്‌ടോബര്‍ 2023 (17:24 IST)
പാക്കിസ്ഥാനെതിരെയുള്ള ആവേശപ്പോരാട്ടത്തില്‍ ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ തോളില്‍ ത്രിവര്‍ണ പതാക ഇല്ലാത്ത ജേഴ്‌സിയാണ് അണിഞ്ഞത്. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയാണ്. ലോകകപ്പിന് ഇന്ത്യന്‍ താരങ്ങളെല്ലാം അഡിഡാസ് ഡിസൈന്‍ ചെയ്ത തോളില്‍ ത്രിവര്‍ണ പതാകയുള്ള ജേഴ്‌സിയാണ് ധരിച്ചത്. 
 
എന്നാല്‍ വിരാട് കോലി ലോകകപ്പിന് മുന്‍പ് ഉപയോഗിച്ചിരുന്ന വെള്ള വരയുള്ള ജേഴ്‌സി ധരിക്കുകയായിരുന്നു. ഇത് ധരിച്ചാണ് ദേശീയ ഗാനം പാടുമ്പോള്‍ നിന്നത്. പിന്നീട് കോലി ത്രിവര്‍ണ പതാകയുള്ള ജേഴ്‌സി ധരിച്ചെത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍