ലോകത്ത് 20തോളം രാജ്യങ്ങളില്‍ 2.30 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ എത്തിച്ച് ഇന്ത്യ. വാണിജ്യപരമായും ഗ്രാന്റായുമാണ് ഇത്രയധികം വാക്‌സിന്‍ ഇന്ത്യ ലോകമെമ്പാടും എത്തിച്ചത്. വരും ദിവസങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഇന്ത്യ കൂടുതല്‍ വാക്‌സിനുകള്‍ എത്തിക്കും. വാക്‌സിന്‍ മൈത്രി പദ്ധതിക്കു കീഴിലാണ് ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്.